തെന്നിന്ത്യന്‍ താരം സാമന്തയും ഈ പ്രൊജക്ടിന്റെ ഭാഗമാകും. ഒരു ഗാനരംഗത്ത് മാത്രമായിരിക്കും സാമന്ത പ്രത്യക്ഷപ്പെടുക. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമായതിനാലാണ് ഗാനരംഗത്തിനു വേണ്ടി മാത്രം സാമന്ത മലയാളത്തിലേക്ക് എത്തുന്നത്. ഇതാദ്യമായാണ് സാമന്ത മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. കന്നഡ താരം ശിവരാജ്കുമാറും ഈ സിനിമയില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യഘട്ടം. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ എത്തി. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഇന്നാണ് എത്തിയത്. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരും ശ്രീലങ്കയിലുണ്ട്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും നിര്‍മാണ പങ്കാളികളാകും.