ലൂസിഫറിന് വേണ്ടി മമ്മൂട്ടിയും, സ്റ്റീഫന് ആശംസ നേർന്ന് രാജ ടീം !

Webdunia
വ്യാഴം, 28 മാര്‍ച്ച് 2019 (13:53 IST)
മലയാളത്തിന്റെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ട് പേരേയും ഒന്നിച്ച് സ്ക്രീനിൽ കാണാൻ ആരാധകർക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി സാധിക്കാറില്ല. എന്നിരുന്നാലും ഇരുവരുടെയും ചിത്രങ്ങൾ ഒരേസമയം റിലീസ് ചെയ്യാറുണ്ട്. ആ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. 
 
ഇന്ന് റിലീസിനെത്തിയ ലൂസിഫറിന് മമ്മൂട്ടി ഫാന്‍സിന്റെ വക ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഉടന്‍ റിലീസിനെത്തുന്ന മമ്മൂട്ടിയുടെ മധുരരാജയുടെ സംവിധായകനടക്കമുള്ള ടീമാംഗങ്ങളും ലൂസിഫറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.
 
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണെന്നുള്ള പ്രത്യേകതയും ലൂസിഫറിനുണ്ട്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ ലൂസിഫര്‍ തരംഗമാണ്.
 
ലൂസിഫറിന്റെ റിലീസിന് ആശംസകളുമായി ആദ്യമെത്തിയത് മമ്മൂട്ടിയുടെ മധുരരാജ ടീമാണെന്നുള്ളതാണ് രസകരമായ കാര്യം. ഇന്നലെ വൈകുന്നേരം ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ വൈശാഖ് ലൂസിഫറിന് ആശംസ അറിയിച്ചിരുന്നു.  
 
നേരത്തെ മോഹന്‍ലാലിന്റെ ഒടിയന്‍ റിലീസിനെത്തിയപ്പോഴും മമ്മൂട്ടി ഫാന്‍സിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. മമ്മൂട്ടിയുടെ യാത്രയും പേരന്‍പും തിയറ്ററുകളിലേക്ക് എത്തിയപ്പോള്‍ ആശംസകളുമായി ആദ്യമെത്തിയത് മോഹന്‍ലാല്‍ ഫാന്‍സായിരുന്നു. ഫാൻ ഫൈറ്റിനും ഡീഗ്രേഡിങ്ങിനുമൊക്കെ അറുതി വന്നിട്ടുണ്ടെന്ന് വേണം കരുതാൻ.   

അനുബന്ധ വാര്‍ത്തകള്‍

Next Article