പ്രണവിനോട് തോല്‍ക്കാന്‍ പാടില്ല, കരുതലോടെ മമ്മൂട്ടി!

സോളമന്‍ ജെയിംസ്
തിങ്കള്‍, 20 നവം‌ബര്‍ 2017 (15:04 IST)
മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് ആദ്യമായി നായകനാകുന്ന ‘ആദി’യുടെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ഈ ത്രില്ലറില്‍ ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ പ്രണവ് ഡ്യൂപ്പിന്‍റെ സഹായമില്ലാതെയാണ് ചെയ്തിരിക്കുന്നത്.
 
ജനുവരി 26നാണ് ‘ആദി’ റിലീസാകുന്നത്. ആദിയുടെ മുഖ്യ എതിരാളി മമ്മൂട്ടിയുടെ ‘സ്ട്രീറ്റ് ലൈറ്റ്സ്’ ആണ്. ആ‍ സിനിമയും ഒരു ത്രില്ലര്‍ തന്നെ. അതുകൊണ്ടുതന്നെ ആദിയും സ്ട്രീറ്റ് ലൈറ്റ്സും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമെന്ന് ഉറപ്പ്.
 
മമ്മൂട്ടിയെ സംബന്ധിച്ച് ഇത് രസകരമായ ഒരു സംഗതിയാണ്. സാധാരണഗതിയില്‍ മോഹന്‍ലാല്‍ ചിത്രങ്ങളോടാണ് മമ്മൂട്ടിപ്പടങ്ങള്‍ക്ക് എതിരിടേണ്ടിവരിക. ഇപ്പോള്‍ പ്രണവ് ചിത്രത്തോടാണ് മത്സരം. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തില്‍ വിജയം നേടേണ്ടത് മമ്മൂട്ടിക്ക് അനിവാര്യമായി വന്നിരിക്കുന്നു. 
 
പ്രണവിനും ജീത്തു ജോസഫിനും ‘ആദി’ വിജയിക്കേണ്ടത് അത്യാവശ്യമാണ്. പ്രണവിന് മുന്നോട്ടുള്ള യാത്ര സുഗമമാക്കാന്‍ അത് സഹായകമാകും. ജീത്തു ജോസഫിന് ‘ഊഴ’ത്തിന്‍റെ ക്ഷീണം മാറ്റേണ്ടതും അത്യാവശ്യം തന്നെ.

അനുബന്ധ വാര്‍ത്തകള്‍

Next Article