മമ്മൂട്ടി പറഞ്ഞു വേണ്ട, സുരേഷ് ഗോപി എറ്റെടുത്തു; തീരുമാനം മമ്മൂട്ടിയുടേതായിരുന്നു ശരി!

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (14:04 IST)
സുരേഷ് ഗോപിയെ നായകനാക്കി അലി അക്ബർ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'പൊന്നുച്ചാമി'. 1993ൽ പുറത്തിറങ്ങിയ ചിത്രം പക്ഷേ പരാജയമായിരുന്നു. എന്നാൽ, പൊന്നുച്ചാമിയിൽ മമ്മൂട്ടിയെ നായകനാക്കാനായിരുന്നു സംവിധായകൻ ആഗ്രഹിച്ചത്. പുതുമുഖ സംവിധായകരെ എന്നും സഹായിച്ചിട്ടുള്ള മമ്മൂട്ടി പക്ഷേ അലിക്കു മുന്നിൽ വഴങ്ങിയില്ല. മമ്മൂട്ടി അന്നുവരെ ചെയ്യാത്ത വ്യത്യസ്തനായ കഥാപാത്രമായിരുന്നു അത്. പക്ഷേ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ല്പെട്ടില്ല.
 
അങ്ങനെയാണ് അലി അക്ബർ സുരേഷ് ഗോപിയെ സമീപിക്കുന്നത്. ചെറിയ ചിത്രങ്ങളിലൂടെ നായകനായിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു പൊന്നുച്ചാമിയിലേക്ക് അവസരം ലഭിച്ചത്. വളരെ പ്രതീക്ഷയോടുകൂടിയാണ് സുരേഷ് ഗോപി പൊന്നുച്ചാമി ഏറ്റെടുത്തത്. പക്ഷേ ചിത്രം വൻ പരാജയമായിരുന്നു.
കഥ ഇതുവരെ, ഉപഹാരം എന്നീ മമ്മൂട്ടി ചിത്രങ്ങളുടെ കഥാകാരനായ എ ആർ മുകേഷിന്റേതായിരുന്നു പൊന്നുച്ചാമിയുടെ സ്ക്രിപ്റ്റ്.
 
ചിത്ര, വിനോദിനി, അശോകൻ, കൽപ്പന, കുതിരവട്ടം പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വയനാട് ജില്ലയിലെ വൈത്തിരിയിൽ ആയിരുന്നു ഈ സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് ഈണം നൽകിയത് മോഹൻ സിതാര ആയിരുന്നു. കെ എസ് ചിത്രയും എം ജി ശ്രീകുമാറുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്.
Next Article