‘’അഭിനയ മോഹം കൊണ്ടാണ് സാർ,ഞാനും കൂടി നിന്നോട്ടെ’’; താന്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി

Webdunia
വെള്ളി, 10 മെയ് 2019 (09:30 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയ രംഗത്തെന്നുന്നത് കെ.എസ് മാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ്. വളരെ അവിചാരിതമായിരുന്നു തന്‍റെ സിനിമാ പ്രവേശനമെന്ന് മമ്മൂട്ടി മുൻപ് തന്നെ പറഞ്ഞിരുന്നു. താന്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം പറയുകയാണ് മലയാളത്തിന്‍റെ മമ്മൂക്ക.
 
''അന്ന് ഞാന്‍ ഷൂട്ടിംഗ് കാണാന്‍ പോയതാണ്. കെ എസ് സേതുമാധവന്‍ സാറിനോട് അഭിനയ മോഹം കൊണ്ട് സര്‍.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാന്‍ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. പത്ത് വര്‍ഷം പഠനവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീട് പത്ത് വര്‍ഷം കഴിഞ്ഞാണ് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്''

അനുബന്ധ വാര്‍ത്തകള്‍

Next Article