100 കോടി കുതിപ്പിലേക്ക് യാത്ര, കണ്ണു നനയിച്ച് സൂപ്പർഹിറ്റായി പേരൻപ്; മമ്മൂട്ടിയുടെ ജൈത്രയാത്ര തുടരുന്നു

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2019 (08:57 IST)
മമ്മൂട്ടിയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ബോക്സോഫീസിലെ കിംഗ്. അടുത്തടുത്ത് റിലീസ് ചെയ്ത രണ്ട് അന്യഭാഷാ ചിത്രങ്ങളും കൂറ്റൻ വിജയങ്ങളായി മാറുകയാണ്. തെലുങ്കില്‍ യാത്രയും തമിഴില്‍ പേരന്‍‌പും. രണ്ട് ചിത്രങ്ങളും കേരളത്തിലും റിലീസായി. എല്ലാ കേന്ദ്രങ്ങളിലും ഈ രണ്ടു ചിത്രങ്ങള്‍ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നത്.
 
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 10ആം ദിനത്തിലും പേരൻപിനു ലഭിച്ചത് 1.43 ലക്ഷമാണ്. 18.53 ലക്ഷമാണ് 10 ദിവസം കൊണ്ട് കൊച്ചിയിൽ നിന്നു മാത്രമായി ലഭിച്ചതെന്ന് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
 
പത്താം ദിനത്തില്‍ 1.22 ലക്ഷമാണ് സിനിമയ്ക്ക് ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. 25. 90 ലക്ഷമാണ് ഇതുവരെയായി നേടിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടി തമിഴകത്തേക്ക് എത്തിയത്.
 
തെലങ്കാനയിലും ആന്ധ്രയിലും ‘യാത്ര’ ബ്ലോക്ക്‍ബസ്റ്ററായി മാറിയിരിക്കുകയാണ്. വൈ എസ് രാജശേഖരറെഡ്ഡി എന്ന അതികായനായ കോണ്‍ഗ്രസ് നേതാവിനെ അതിന്‍റെ എല്ലാ പ്രൌഢിയോടെയുമാണ് മമ്മൂട്ടി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്. വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡി തന്നെ മമ്മൂട്ടിയുടെ ഈ പകര്‍ന്നാട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article