മമ്മൂട്ടിക്ക് പവനായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവത്രേ. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സ്റ്റോറി ഐഡിയ സിദ്ദിഖ്-ലാലിന്റേതായിരുന്നു. നാടോടിക്കാറ്റിന്റെ കഥയുമായി സിദ്ദിഖും ലാലും നടക്കുമ്പോഴാണ് മമ്മൂട്ടി ഈ കഥയെ പറ്റി അറിയുന്നത്. കഥ വിശദമായി കേട്ട ശേഷം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടത് പവനായിയുടെ കഥാപാത്രത്തെയായിരുന്നു.
അന്നൊക്കെ മമ്മൂട്ടി നായക വേഷത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ്. പവനായിയെ ഇഷ്ടമായ മമ്മൂക്ക ആ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. നായകനായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ആള്‍ പറഞ്ഞത് ശരിക്കും കൗതുകമുള്ള കാര്യമായിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല. പിന്നീട് ക്യാപ്റ്റന്‍ രാജുവിനെ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് സന്ത്യന്‍ അന്തിക്കാട് ആയിരുന്നുവത്രേ.