ലോക സിനിമാ ചരിത്രത്തിൽ ഇതാദ്യം, റെക്കോർഡുകൾ തകർത്ത് മമ്മൂട്ടിയുടെ പേരൻപ് !

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (11:21 IST)
ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ വിഭാഗം ആയ ഐ എം ഡി ബിയുടെ പുതിയ ലിസ്റ്റ് ഏതൊരു മലയാളി, തമിഴ് സിനിമ ആസ്വാദകനേയും അഭിമാനം കൊള്ളിക്കുന്നതാണ്. ലോക സിനിമാ ചരിത്രത്തിൽ ഇതാദ്യമായി ഒരു തമിഴ് ചിത്രം ഐ എം ഡി ബിയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റാമിന്റെ പേരൻപ്. 
 
ഒരു ക്ലാസ് സിനിമയ്ക്ക് ഇത്രയും വരവേൽപ്പും സ്വീകാര്യതയും ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. 9.8/10 റേറ്റിംഗ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ദ ഗോഡ്ഫാദർ (9.2/10), ദി ഷോശാന്ക് റിഡമ്പ്ഷന്‍ (9.3/10) എന്നീ ചിത്രങ്ങളുടെ റെക്കോർഡ് ആണ് പേരൻപ് തകർത്തിരിക്കുന്നത്. 
 
റാം സംവിധാനം ചെയ്ത പേരൻപ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമാണിത്. ദേശീയ അവാർഡ് ജേതാവായ റാമിനൊപ്പമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് തമിഴ് ലോകവും ഏറ്റെടുത്തിരിക്കുകയാണ്.
 
ചിത്രം കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയത്തേക്കുറിച്ചാണ്. അമിതപ്രതീക്ഷയുമായി ചിത്രം കാണാൻ പോയവർക്കും പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്.
 
ചിത്രം പലപ്പോഴും കണ്ണ് നനയിപ്പിക്കുന്നുണ്ടെന്നും എന്നാൽ ചിത്രം കണ്ടുകഴിഞ്ഞിറങ്ങുമ്പോൾ കണ്ണിനേക്കാൾ കൂടുതൽ മനസ്സാണ് നിറഞ്ഞിരിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു. സ്വാഭാവികത നിറഞ്ഞ ഭിനയത്തിലൂടെ അമുനവനേയും പാപായേയും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ റാം എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് നിസംശയം പറയാം.

അനുബന്ധ വാര്‍ത്തകള്‍

Next Article