ബ്ലോക്ബസ്റ്റർ ചിത്രം പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം ഇതേ സിനിമയുടെ തുടർച്ചയാണ്. മമ്മൂട്ടി ആഗസ്റ്റ് 20ന് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ‘മധുരരാജ’യില്‍ രാഷ്ട്രീയനേതാവായ വില്ലന്‍ കഥാപാത്രത്തെയാണ് ജഗപതിബാബു അവതരിപ്പിക്കുന്നതെന്നാണ് വിവരം.
തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ.