സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളാനുണ്ടായത്. മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 പേർ ചേർന്ന് ഒപ്പ് വെച്ച ഭീമ ഹർജി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞാണ് മോഹൻലാലിനെ സാംസ്കാരിക വകുപ്പ് മന്ത്രി ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത്.
വിവാദമുണ്ടാക്കിയവർ കളങ്കപ്പെടുത്തിയത് ഇന്ദ്രൻസിന്റെ നേട്ടത്തിനെയാണെന്ന് സംവിധായകൻ സജിത് ജഗദ്നന്ദൻ. ‘ഇന്ദ്രൻസേട്ടാ , ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല.’–സജിത് പറയുന്നു.
സജിത്തിന്റെ കുറിപ്പ് വായിക്കാം:
നിങ്ങളുണ്ടാക്കിയ വിവാദം കൊണ്ട് തിളക്കം മങ്ങിയത് മുത്ത് പോലൊരു മനുഷ്യന്റെ നേട്ടത്തിനാണ്. ലാലേട്ടൻ ഷൈൻ ചെയ്തു എങ്കിൽ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന് , വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ല.
നിങ്ങളിൽ, യോഗ്യർ ഇന്ദ്രൻസ് ചേട്ടനോട് മാപ്പു പറയൂ. ആ മനുഷ്യന്റെ ചിരിയുടെ കല, നിങ്ങളുടെ കലാപങ്ങളേക്കാൾ മഹത്തരമാണ്. ഇന്ദ്രൻസേട്ടാ ,
ശ്രീ അലൻസിയർ പ്രതിഷേധിച്ചത് , കൈത്തോക്ക് എന്നൊക്കെ തള്ളുന്നവരോട്. അവസാനം പറഞ്ഞ ജയ്ഹിന്ദിനെതിരെയെന്നു ഞാൻ പറയും. നേരത്തേ ,