ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ നിന്നുയര്‍ന്നു കാതടപ്പിക്കും കൈയടി. ആരാധകരുടെ സ്‌നേഹാരവരങ്ങളുടെ നിറവിലാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഏറ്റുവാങ്ങിയത്. ആളൊരുക്കം ചിത്രത്തിലെ പപ്പുപിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.