മാസ് പ്രസംഗ നടത്തിയ മോഹൻലാലിനെ ഒന്നുമല്ലാതാക്കിയ അലൻസിയറിന്റെ മരണമാസ് പെർഫോമൻസ്!

വ്യാഴം, 9 ഓഗസ്റ്റ് 2018 (09:57 IST)
സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ നടൻ മോഹൻലാലിനെതിരെ നടൻ അലൻസിയറിന്റെ പ്രതിഷേധം. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു അലൻസിയർ. 
 
മോഹൻലാൽ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു അലൻസിയറുടെ പ്രവൃത്തി. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയതായിരുന്നു അലൻസിയർ. വെടിയുതിർത്ത ശേഷം സ്റ്റേജിലേക്കു കയറി മോഹൻലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. 
 
മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും വേദിയിൽ ഇരിക്കുമ്പോഴായിരുന്നു അലൻസിയറുടെ പ്രതിഷേധം. സംഭവം മുഖ്യമന്ത്രി കണ്ടെങ്കിലും അതിന്റെ ഗൗരവം കുറയ്ക്കാനായി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. 
 
പുരസ്കാര പ്രഖ്യാപന വേളയിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ച അലൻസിയർ അതിനെ വിമർശിച്ചിരുന്നു. തനിക്കു സ്വഭാവ നടനുള്ള പുരസ്കാരം നൽകിയപ്പോൾ നായകന്മാരൊക്കെ ചെയ്യുന്നത് എന്തു വേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
 
അതേസമയം തന്റെ പ്രവൃത്തിയിൽ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലൻസിയർ മനോരമയോടു പറഞ്ഞു. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍