ഇങ്ങനെയും ഫസ്റ്റ് ലുക്കോ? മമ്മൂട്ടി ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്റർ വൈറൽ

Webdunia
ഞായര്‍, 7 ജൂലൈ 2019 (12:50 IST)
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധർവ്വന്റെ പോസ്റ്റർ വൈറലാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കാത്തിരുന്ന ആരാധകർക്കിടയിലേക്ക് ചിത്രത്തിലെ ഒരു പോസ്റ്ററാണ് അണിയറ പ്രവർത്തകർ എത്തിച്ചത്. സിനിമയുടെ പോസ്റ്റര്‍ എന്നല്ല സിനിമയ്ക്കുള്ളിലെ പോസ്റ്ററാണിത്. ഒരു ഗാനമേള ടീമിന്റെ പരസ്യമാണ് പോസ്റ്ററിലെ ചിത്രത്തില്‍. 
 
ഗായകന്‍ വേഷത്തില്‍ മമ്മൂട്ടിയെ കാണാം. യേശുദാസിനെ അനുസ്മരിപ്പിക്കുന്ന ലുക്കില്‍ സുരേഷ് കൃഷ്ണയും ഡ്രമ്മര്‍ ആയി മനോജ് കെ. ജയനും മറ്റു ഗായികാ – ഗായകന്‍മാരും വാദ്യോപകരണക്കാരും, സ്‌പോണ്‍സര്‍മാരും ഈ രസകരമായ ചിത്രത്തില്‍ ഉണ്ട്.
 
ഏതായാലും മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഒരു വേറിട്ട കഥാപാത്രം ആയിരിക്കും ഗാനഗന്ധര്‍വ്വനിലേത് എന്നൂഹിക്കാം. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article