കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ജയറാമിന്റെ മെലിഞ്ഞ ഫ്രീക്ക് ലുക്കാണ്. പുതിയ തെലുങ്ക് ചിത്രത്തിനായാണ് ജയറാമിന്റെ ഈ പുതിയ ലുക്ക്. മെലിഞ്ഞ ശേഷമെടുത്ത ചിത്രം ആദ്യം പങ്കുവെച്ചത് മമ്മൂട്ടിക്കാണെന്നും ആദ്യം റിപ്ലേ വന്നില്ലെന്നും പിന്നീട് ഞെട്ടിയ പോലുള്ള മറുപടിയാണ് ലഭിച്ചതെന്നും ജയറാം പറഞ്ഞു.
തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്ത് വിടുന്നതിന് മുന്‍പ് തന്നെ മമ്മൂക്കയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ മറുപടിയൊക്കെ കിട്ടിയശേഷമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടതെന്നും ജയറാം പറഞ്ഞു. ഈ എടുത്ത എഫേര്‍ട്ടിനെ അഭിനന്ദിക്കാനും മമ്മൂക്ക മറന്നില്ലെന്നും ജയറാം പറഞ്ഞു.
മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ജയറാം പറയുന്നതിങ്ങനെ: കുറച്ച് നേരം പ്രതികരണമൊന്നും വന്നില്ല. പിന്നീടാണ് തുരുതുരാ മെസ്സേജ് വന്നത്. എന്തെടാ ഇത്, നീ തന്നെയാണോ, തലവെട്ടി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ആദ്യം ചോദിച്ചത്. നിന്‍രെ എഫേര്‍ട്ടിനുള്ള റിസല്‍ട്ടാണ്, ഇങ്ങനെയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.