മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക. മമ്മൂട്ടി ചിത്രത്തെ വരവേല്‍ക്കാന്‍ വന്‍ പരിപാടികളാണ് ആരാധകര്‍ ഒരുക്കുന്നത്. പെരുമ്പാവൂര്‍ ഇവിഎം സിനിമാസില്‍ ഭീഷ്മപര്‍വ്വം റിലീസ് ദിവസം ലേഡീസ് ഫാന്‍സ് ഷോയും ഒരുക്കുന്നുണ്ട്. ഇതിനായുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടി ആരാധകരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലേഡീസ് ഫാന്‍സ് ഷോയാണ് നടത്തുന്നത്. ബാന്റ് വാദ്യം അടക്കമുള്ള വന്‍ ആഘോഷ പരിപാടികളാണ് തിയറ്ററുകളില്‍ ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്.