അശ്വതിയുടെ വാക്കുകള്‍
എന്തിന്റെ പേരില്‍ ആണ് ഈ ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചത് എന്നറിയാന്‍ പാടില്ല . നല്ലൊരു സിനിമ . ക്ലൈമാക്‌സ് അടിപൊളി (ഈ 'അടിപൊളി' എന്ന് എന്റെ വായില്‍ നിന്നു അറിയാതെ വീണുപോയി ശ്രീ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഹാജിയാര്‍ എന്ന കഥാപാത്രത്തിന്റെ ഷോപ്പ് അവിടെ ഓപ്പണ്‍ ആയ സീന്‍ വന്നപ്പോള്‍)അതുപോലെ വര്‍ക്കിയെപ്പോലെ ഒരെണ്ണം മതിയല്ലോ കൂട്ടുകാരന്‍ ആയിട്ട് സകല പ്രശ്‌നങ്ങളും തലയില്‍ ആക്കി തരാന്‍ . വര്‍ക്കിയും,അജു വര്ഗീസ് ചെയ്ത കഥാപാത്രവും നമ്മള്‍ക്ക് ഒരു നല്ല മെസ്സേജ് ആണ് തന്നത്.ഓരോ കഥാപാത്രങ്ങളും വളരെ ഭംഗിയായി ചെയ്തു.ജയകൃഷ്ണന്റെ പ്രശ്‌നങ്ങളുടെ കൂടെ പ്രേക്ഷകനെയും സഞ്ചരിപ്പിക്കാന്‍ സിനിമക്ക് സാധിച്ചു.