മലയാള സിനിമയില്‍ ആദ്യമായാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ കെ.മധുവും എസ്.എന്‍.സ്വാമിയുമാണ് ഒന്നിച്ച് തീരുമാനമെടുത്തത്. സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഇരുവരും മമ്മൂട്ടിയെ അറിയിച്ചു. എന്നാല്‍, 'അത് വേണോ' എന്നൊരു ചോദ്യമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. അഞ്ചാം ഭാഗം ചെയ്യേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്. പിന്നീട് എസ്.എന്‍.സ്വാമിയുടെ കഥ കേട്ടതിനു ശേഷമാണ് മമ്മൂട്ടിയുടെ മനസ് മാറാന്‍ തുടങ്ങിയത്. ത്രില്ലടിപ്പിക്കുന്ന കഥയാണെന്ന് മനസിലായ മമ്മൂട്ടി സിബിഐ അഞ്ചാം ഭാഗത്തിനായി ഡേറ്റ് നല്‍കുകയായിരുന്നു.