ഫോട്ടോഗ്രാഫറായി മമ്മൂട്ടി, പോസ് ചെയ്യാൻ മികച്ച താരങ്ങളും!

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (10:41 IST)
മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂക്കയ്‌ക്ക് ഫോട്ടോഗ്രഫിയിൽ ചെറിയൊരു കമ്പം ഉള്ളത് എല്ലാവർക്കും അറിയാം. പലപ്പോഴും പല താരങ്ങളുടേയും ഫോട്ടോകൾ മമ്മൂക്ക എടുത്തുകൊടുക്കാറുമുണ്ട്. അത്തരത്തിൽ ഉള്ളൊരു വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
 
അമ്മ സ്‌റ്റേജ് ഷോയുടെ ഭാഗമായി താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുമ്പോഴും താരത്തിന്റെ കൈയിൽ ഒരു ക്യാമറയുണ്ട്. എല്ലാവരുടേയും ഫോട്ടോകളും എടുക്കുന്നുണ്ട്. ജയറാമും ആസിഫ് അലിയും മമ്മൂക്കയ്‌ക്ക് പോസ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
 
വ്യക്തിബന്ധങ്ങൾക്ക് വളരെ വലിയ വില നൽകുന്ന താരമാണ് മമ്മൂട്ടി. പലരുടേയും കൈയിൽ നിന്ന് നഷ്‌ടമായ ഫോട്ടോകൾ വരെ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടാകും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നടി പോളിയുടേത്.

അനുബന്ധ വാര്‍ത്തകള്‍

Next Article