'ഞാൻ നായകനായി അഭിനയിച്ച ഒരു സിനിമ പ്രതീക്ഷിച്ചത്രയും വിജയിച്ചില്ല. ആ സമയത്ത് മമ്മൂക്ക എന്നെ കണ്ടിരുന്നു. അദ്ദേഹം മുറിയിലെത്തി കതക് അടച്ച് കുറ്റിയിട്ട് എന്നോട് ചോദിച്ചു നീ എന്തിനാണ് ആ സിനിമയിൽ അഭിനയിച്ചത്? വളരെ മോശം അഭിപ്രായമാണ് എല്ലാവർക്കും. അപ്പോൾ ഞാൻ ചോദിച്ചു ഒരു രണ്ട്, മൂന്ന് മിനുട്ട് തരാമോ എന്ന് ചോദിച്ചു. തരാം എന്ന് അദ്ദേഹം പറഞ്ഞു.