നടി അനുവിന്റെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്ന് ദുല്‍ഖര്‍ സല്‍മാന്‍.
അനുമോളിന്‍റെ യൂട്യൂബിലെ ട്രാവല്‍ വീഡിയോ ചാനല്‍ പ്രകാശനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താന്‍. ഇത്തരമൊരു ചാനല്‍ ആരംഭിക്കുക എന്നത് എന്റെയും വലിയ ആഗ്രഹമാണ്. കൂടുതല്‍ യാത്ര ചെയ്യാന്‍ അതും ഒരു കാരണമാകുമല്ലോ എന്നും ദുല്‍ഖര്‍ പറഞ്ഞു.
അനുമോള്‍ സംസാരിക്കുമ്പോഴും തന്റെ നാടിനെക്കുറിച്ചും യാത്രകളെ കുറിച്ചും പറയാറുണ്ട്. ഈ വീഡിയോസ് എല്ലാം അതുപോലെ തന്നെയുണ്ടെന്നും അനുമോള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.