മത്സരത്തില്‍ ധനുഷ് ഒന്നാമന്‍, മോഹന്‍‌ലല്‍ രണ്ടാമത്; ഏറ്റെടുത്ത് മോളിവുഡും കോളിവുഡും

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (08:16 IST)
യൂട്യൂബില്‍ തരംഗമായി ധനുഷ് ചിത്രം മാരിയും ഒടിയനിലെ മോഹന്‍ലാലിന്റെ ഗാനവും. ട്രെന്‍ഡിംഗില്‍ മാരി ടു വിന്റെ ട്രെയ്‌ലര്‍ സ്ഥാനം പിടിച്ചപ്പോള്‍ രണ്ടാമതായി ഒടിയനിലെ മോഹന്‍ലാലിന്റെ ഗാനവും എത്തി.

വ്യാഴാഴ്‌ച രാവിലെ 11 ന് ധനുഷ് പുറത്തു വിട്ട മാരി ടു വിന്റെ ട്രെയ്‌ലര്‍ വൈകിട്ട് വരെ 11 മില്യന്‍ പേരാണ് കണ്ടത്. ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം 707K കാഴ്ച്ചകാരുമായി രണ്ടാം സ്ഥാനവും സ്വന്തമാക്കി.

2015 പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളത്തിന്റെ യുവനടന്‍ ടൊവീനോ തോമസാണ്.

ഈ മാസം 14നാണ് മോഹന്‍‌ലാല്‍ ശ്രീകുമാര്‍ മേനോന്‍ കൂട്ടുക്കെട്ടിലെ ഒടിയന്‍ റിലീസ് ചെയ്യുക. ചിത്രത്തിനായി വമ്പന്‍ റിലീസാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article