പ്രിയങ്കയ്ക്ക് ചൂട് പോര, ദീപിക ഏഷ്യയിലെ ഹോട്ട് താരം !

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (19:44 IST)
ഏഷയിലേ ഈ വർഷത്തെ സെക്സിയസ്റ്റ് താരമായി ബോളിവുഡ് സുന്ദരി ദീപിക പദുകോൻ, പ്രിയങ്കാ ചോപ്രയെ രണ്ടാം സ്ഥാനത്തെക്ക് പിന്തള്ളിയാണ് ദീപിക ഏഷ്യയിലെ ഹോട്ട് താരാമായി മാറിയത്. ബ്രിട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈസ്റ്റേൺ ഐ വീക്കിലിയാണ് ഏഷ്യയിലെ 50 സെക്സിയസ്റ്റ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 
 
സോഷ്യൽ മീഡിയയിലൂടെയുള്ള വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഇസ്റ്റേൺ ഐ വീക്കിലി ഏഷ്യയിൽ സെക്സിയസ്റ്റ് താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വർഷം പദ്മാവതിലൂടെ അതീവ സുന്ദരിയായി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വിവാദങ്ങൾ ഏറെ വലച്ചെങ്കിലും ചിത്രം വലിയ വിജയമായി മാറി.
 
പട്ടികയിൽ ആദ്യ സ്ഥാനങ്ങളെല്ലാം തന്നെ ബോളിവുഡ് സുന്ദരിമാർ പിടിച്ചടക്കി എന്നുതന്നെ പറയാം. കഴിഞ്ഞവർഷം ഒന്നാംസ്ഥാനത്തായിരുന്ന പ്രിയങ്കാ ചോപ്ര ഇത്തവണ രണ്ടാം സ്ഥാനത്താണ്. ടെലിവിഷൻ താരം നിയ ശർമയാണ് മൂന്നാം സ്ഥാനത്ത്
 
നാലാം സ്ഥാനം പകിസ്ഥാൻ താരം മാഹീറ ഖാൻ സ്വന്തമാക്കിയപ്പോൾ. ആറാം സ്ഥാനത്ത് ആലിയ ഭട്ടാണ്. തൊട്ടു പിന്നാലെ സോനം കപൂർ, ഹിന ഖാൻ, കത്രീന കൈഫ് എന്നിവവർ സ്ഥാനം പിടിച്ചു. ഐശ്വര്യ റായ് പട്ടികയിൽ 30ആം സ്ഥാനത്താണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article