'മമ്മൂട്ടി മാറി പോയി, ഇപ്പോൾ ഇഷ്ടം പ്രശ്നക്കാരെ': മൂന്ന് നടന്മാരുടെ പേര് പറഞ്ഞ് വിജയകുമാർ

നിഹാരിക കെ എസ്

വെള്ളി, 29 നവം‌ബര്‍ 2024 (10:35 IST)
സഹനടനായി തിളങ്ങിയ ആളാണ് നടൻ വിജയകുമാർ. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വല്യേട്ടൻ സിനിമയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുടെ കൂടെ സമയം ചിലവഴിച്ചതും ഒരുമിച്ച് ഭക്ഷണം കഴിച്ചതുമെല്ലാം ഓർത്തെടുക്കുകയാണ് വിജയകുമാർ. പണ്ടത്തെ മമ്മൂട്ടി അല്ല ഇപ്പോഴുള്ളതെല്ലം മമ്മൂട്ടി മാറിപ്പോയെന്നും ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
 
മമ്മൂട്ടി മാറിപ്പോയെന്നും അദ്ദേഹത്തിന് ഇപ്പോൾ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, വിനായകൻ തുടങ്ങിയ പ്രശ്നക്കാരെയാണ് വേണ്ടതെന്നുമാണ് വിജയകുമാർ പറയുന്നത്. മമ്മൂട്ടിക്ക് പ്രശ്‌നക്കാരോട് ഇപ്പോൾ ഇഷ്ടം തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും വിജയകുമാർ പറയുന്നു. വല്യേട്ടന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന് നിർമാതാവ് പറഞ്ഞപ്പോൾ 'ഞങ്ങളെയൊന്നും ഇടാൻ മമ്മൂക്ക സമ്മതിക്കില്ല' എന്ന് താൻ പറഞ്ഞുവെന്നും വിജയകുമാർ പറയുന്നു.
 
മമ്മൂക്കയ്ക്ക് എന്താന്ന് അറിയില്ല ഇപ്പോൾ പ്രശ്‌നക്കാരോട് ഒരു പ്രത്യേക ഇഷ്ടമാണെന്നാണ് വിജയകുമാർ പറയുന്നത്. ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വിനായകനും അത്ര പ്രശ്നക്കാരനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് 'അയ്യോ ഒട്ടുമില്ല, നമുക്ക് അതിലേക്ക് കടക്കണ്ട. രാവിലെ തന്നെ വിവാദങ്ങളിലേക്ക് പോകണ്ട' എന്നായിരുന്നു വിജയകുമാറിന്റെ മറുപടി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍