അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞാൻ പണ്ടേ അഭിനയം നിർത്തുമായിരുന്നു: മമ്മൂട്ടി

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2016 (18:20 IST)
37 വർഷമായി മമ്മൂട്ടി സിനിമാ മേഖലയിൽ എത്തിയിട്ട്. അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കഴിഞ്ഞ 37 വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ താൻ സംതൃപ്തനല്ല എന്ന് മെഗാസ്റ്റാർ.
 
പുതിയ തമിഴ് ചിത്രമായ പേരന്‍പ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഇക്കഴിഞ്ഞ 37 വർഷത്തെ അഭിനയ ജീവിതത്തിൽ താൻ സംതൃപ്‌തനായിരുന്നുവെങ്കിൽ പണ്ടേ അഭിനയം നിർത്തുമായിരുന്നുവെന്ന് മെഗാസ്റ്റാർ പറയുന്നു. തനിക്ക് ഭക്ഷണം കഴിക്കുന്നത് പോലെയാണ് അഭിനയവും. വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കുക. വയറ് നിറഞ്ഞാൽ അത് നിർത്തും. പക്ഷേ വീണ്ടും വിശക്കുമ്പോൾ വീണ്ടും കഴിക്കില്ലേ. അതുപോലെയാണ് എനിക്ക് അഭിനയവും. - മമ്മൂട്ടി പറയുന്നു.
 
അഭിനയ ജീവിതത്തോടൊപ്പം രജനീകാന്തിനേ കുറിച്ച് പറയാനും മമ്മൂട്ടി മറന്നില്ല. ഏറെ നാളായി രജനിയെ കണ്ടിട്ട്. രജനികാന്തിന്റെ കബാലി ഞാന്‍ കണ്ടിട്ടുണ്ട്. രജനിയ്ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് അദ്ദേഹം വളരെ മനോഹരമായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലും തമിഴിലും മികച്ച സിനിമകൾ വരുന്നു എന്നത് വളരെ നല്ല കാര്യമാണ്. പുതിയ തമിഴ് ചിത്രമായ പേരന്‍പ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയാണ് മമ്മൂട്ടി ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വ്യക്തമാക്കിയത്.
Next Article