പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാമനായി മമ്മൂട്ടി!മോഹന്‍ലാല്‍ അന്യഭാഷ സിനിമകള്‍ക്ക് വാങ്ങുന്നത് കോടികള്‍

കെ ആര്‍ അനൂപ്
വ്യാഴം, 18 ജനുവരി 2024 (15:08 IST)
തുടരെ വിജയ ചിത്രങ്ങള്‍ നല്‍കി കരിയറിലെ ഉയര്‍ന്ന കാലത്തിലൂടെയാണ് മമ്മൂട്ടി കടന്നുപോകുന്നത്. വരാനിരിക്കുന്നതും അത്രതന്നെ പ്രതീക്ഷയുള്ളതും. ഇത്രയേറെ താരമൂല്യത്തില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടി അല്ല മലയാളം സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. എല്ലാവര്‍ക്കും അറിയാവുന്ന പോലെ മോഹന്‍ലാല്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. 
 
നേര് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. ഒരു സിനിമയ്ക്കായി എട്ട് കോടി മുതല്‍ 17 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. അന്യഭാഷ ചിത്രങ്ങള്‍ക്ക് 15 മുതല്‍ 17 കോടി വരെയുമാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങുന്നത്. നേര് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 8 കോടി രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ട്. തൊട്ടുപിന്നില്‍ മമ്മൂട്ടിയാണ് ഉള്ളത്.ALSO READ: മോളിവുഡിലെ ശരിക്കും താര രാജാവ് ആര്?സൂപ്പര്‍താരങ്ങളുടെ ആസ്തി, മുന്നില്‍ മോഹന്‍ലാല്‍
 
നാലു മുതല്‍ 10 കോടി രൂപ വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. അന്യഭാഷ ചിത്രങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ താരം വാങ്ങും. മൂന്നാം സ്ഥാനം ദുല്‍ഖര്‍ സല്‍മാന് സ്വന്തം.മൂന്ന് മുതല്‍ എട്ട് കോടി രൂപ വരെയാണ് ഒരു ചിത്രത്തിനായി ദുല്‍ഖര്‍ ചോദിക്കുന്നത്. നാലാം സ്ഥാനത്ത് പൃഥ്വിരാജ് ആണ്.മൂന്ന് മുതല്‍ പത്ത് കോടി വരെ നടന് ലഭിക്കും.അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്. മൂന്നരക്കോടി മുതല്‍ ആറ് കോടി വരെയാണ് നടന്റെ പ്രതിഫലം. ഒരു കോടി മുതല്‍ 4 കോടി വരെ വാങ്ങുന്ന ടോവിനോ തോമസ് ആണ് അടുത്ത സ്ഥാനത്ത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article