അഭിനയത്തിന്റെ നാൽപ്പത്തിയെട്ടാം വാർഷികമാഘോഷിച്ച് ഒരു മാസമാകുമ്പോൾ ഇന്ന് മമ്മൂട്ടിക്ക് അറുപത്തിയെട്ടാം പിറന്നാൾ. അർധരാത്രി മമ്മൂട്ടിക്ക് ആശംസകൾ നേരാൻ നൂറുകണക്കിന് ആരാധകർ കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
ഗാനഗന്ധർവർ എന്ന പുതിയ സിനിമയുടെ ട്രെയിലറും അർധരാത്രി തന്നെ പുറത്തിറങ്ങി. അർധരാത്രി വീടിനു മുൻപിൽ തടിച്ചുകൂടിയ ആരാധകരെ അദ്ദേഹം പുറത്തിറങ്ങി അഭിവാദ്യം ചെയ്തു.