മമ്മൂട്ടിയെ സംവിധാനം ചെയ്യാന്‍ ബേസില്‍ ജോസഫ് ? ചിത്രത്തില്‍ ടോവിനോയും, ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (15:05 IST)
മമ്മൂട്ടിയെ നായകനാക്കി നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ടോവിനോ തോമസും ഒരു പ്രധാന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കും എന്നതായിരുന്നു അന്ന് വന്ന വാര്‍ത്തകള്‍. പിന്നീട് ഈ പ്രോജക്റ്റിനെക്കുറിച്ച് ഒരു വിവരവും പുറത്തുവന്നില്ല. ഈ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും പിന്നീട് പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടാകും എന്നാണ് പുതിയ വാര്‍ത്തകള്‍.
 
ഉണ്ണി ആര്‍ തന്നെ ആകുമോ സിനിമയുടെ രചന എന്ന കാര്യത്തില്‍ അറിവില്ല. ടോവിനോ സിനിമയില്‍ ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനം വരുംവരെ മമ്മൂട്ടി-ബേസില്‍ ജോസഫ് ചിത്രത്തിനായി ഉള്ള ആരാധകരുടെ കാത്തിരിപ്പ് നീളും.
 
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യാന്‍ പോകുന്ന ബോളിവുഡ് ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് നായകനായി എത്തും. മിന്നല്‍ മുരളി രണ്ടാം ഭാഗവും സംവിധായകന്റെ മനസ്സിലുണ്ട്.
 
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണന്‍, രഞ്ജന്‍ പ്രമോദ്, അമല്‍ നീരദ് തുടങ്ങിയവരുടെ സിനിമകള്‍ തീര്‍ക്കേണ്ടതുണ്ട് മമ്മൂട്ടിക്ക്.
 
 .
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article