നാടിനെ വിറപ്പിച്ച നായകൻ, വില്ലനോ?- കഥ കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു, വരുന്നത് മരണമാസ് ഐറ്റം!

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (10:06 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേ‌തായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഉള്ളത്. ഓരോന്നും ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ. ആക്ഷനും ത്രില്ലറും ഇതിഹാസവുമായ നിരവധി കഥാപാത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കഥാപാത്രം കൊണ്ട് മാത്രമല്ല, സിനിമയുടെ പേരുകൊണ്ടും മമ്മൂട്ടി ഇപ്പോൾ വ്യത്യസ്തനാവുകയാണ്. 
 
ഒരു മെക്‌സിക്കന്‍ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി നായകനാകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകൻ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെങ്കിലും സിനിമ വേണ്ടെന്ന് വെച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 
 
ടൊം ഇമ്മട്ടി പറഞ്ഞ സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 1985 കാലഘട്ടത്തിലുള്ള തൃശൂരിനെ പശ്ചാതലമാക്കിയാണ് സിനിമ. നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചുവെന്ന ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നതത്. നാട്ടുകാർക്കെല്ലാം പൊറിഞ്ചുവിനെ ഭയമാണ്. വില്ലത്തരം നിറഞ്ഞ നായകനാണ് പൊറിഞ്ചു. സിനിമയുടെ തിരക്കഥ രചന അവസാന ഘട്ടത്തിലേക്ക് എത്തുന്നതെ ഉള്ളു. മമ്മൂട്ടി നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ടായിരിക്കും കാട്ടാളന്‍ പൊറിഞ്ചു നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article