മമ്മൂട്ടിയും ദം ബിരിയാണിയും; എല്ലാ സെറ്റിലും സ്‌നേഹം വിളമ്പുന്ന മെഗാസ്റ്റാര്‍

വ്യാഴം, 9 ജൂണ്‍ 2022 (12:50 IST)
മമ്മൂട്ടിയുടെ സിനിമ സെറ്റുകളില്‍ മാത്രം കണ്ടുവരുന്ന ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് ഷൂട്ടിങ് പുരോഗമിക്കുന്ന സമയത്ത് സെറ്റിലുള്ള എല്ലാവര്‍ക്കും മമ്മൂട്ടിയുടെ വക ദം ബിരിയാണി. ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത് നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന ചിത്രത്തിലാണ്. റോഷാക്കിന്റെ ലൊക്കേഷനില്‍ ബിരിയാണി ചെമ്പ് പൊട്ടിച്ച് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും റെസിപ്പി ചേര്‍ത്ത് ഇളക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
വര്‍ഷങ്ങളായി മമ്മൂട്ടി പിന്തുടരുന്ന ശീലമാണ് ഇത്. ഏത് സിനിമയുടെ സെറ്റില്‍ ആണെങ്കിലും തനിക്കൊപ്പം ജോലി ചെയ്ത എല്ലാവര്‍ക്കും മമ്മൂട്ടി ഒരു സ്‌നേഹവിരുന്ന് നല്‍കും. ഷൂട്ടിങ് പുരോഗമിക്കുന്ന സമയത്താണ് ലൊക്കേഷനില്‍ മമ്മൂട്ടിയുടെ വക ദം ബിരിയാണി. ലൊക്കേഷനില്‍ തന്നെയായിരിക്കും ആ ബിരിയാണി പാകം ചെയ്യുക. ദം പൊട്ടിക്കാനും ലൊക്കേഷനിലുള്ളവര്‍ക്ക് വിളമ്പാനും മുന്‍പന്തിയിലുണ്ടാകുക മമ്മൂട്ടി തന്നെ. വര്‍ഷങ്ങളായുള്ള ശീലം മമ്മൂട്ടി ഇപ്പോഴും തുടരുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍