വേണു നാഗവള്ളിയുടെ മോഹൻലാൽ ആരാധനയിൽ ‘കലിമൂത്ത’ മമ്മൂട്ടി!

Webdunia
ഞായര്‍, 10 ഫെബ്രുവരി 2019 (11:14 IST)
വേണു നാഗവള്ളിയും മോഹൻലാലും ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. നല്ല ഒരുപാട് ചിത്രങ്ങൾ ഇവർ മലയാളികൾക്ക് സമ്മാനിച്ചു. എന്നാൽ, ആ കൂട്ട് മമ്മൂട്ടിയുമായി വേണുവിനു ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇരുവരും തമ്മിൽ ഒന്നിച്ചത് ഒരു ചിത്രത്തിനു വേണ്ടി മാത്രമാണ്. 
 
മോഹന്ലാലിനോടുള്ള തന്റെ കടുത്ത ആരാധന വേണു മമ്മൂട്ടിയോടും പറഞ്ഞിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളിയുടെ അച്ഛനും മകനുമൊക്കെ മമ്മൂട്ടി ആരാധകരാണ്. ഭരത് ഗോപിയോട് വേണു താരതമ്യപ്പെടുത്തുന്ന ഒരേയൊരു നടൻ മോഹൻലാൽ ആയിരുന്നു. വേണുവിന്റെ ഈ മോഹൻലാൽ ആരാധനയിൽ പലപ്പോളും മമ്മൂട്ടി തമാശയോടെ എന്നാൽ, പകുതി കാര്യത്തിലും ഖേദം പ്രകടിപ്പിച്ചിട്ടിട്ടുണ്ട് .
 
‘തനിക്ക് ലാലിനെയാണ് കൂടുതല്‍ ഇഷ്ടമെങ്കിലും തന്റെ അച്ഛനും മകനുമൊക്കെ എന്റെ ആരാധകര്‍ ആണെന്നാണ്’, വേണുനാഗവള്ളിയോടുള്ള മമ്മൂട്ടിയുടെ കമന്റ്. ‘ആയിരപ്പാറ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. ഈ ഒരു സിനിമ മാത്രമാണ് മമ്മൂട്ടിയെ നായകനാക്കി വേണുനാഗവള്ളി സംവിധാനം ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article