'സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണിയോട് ആവർത്തിക്കരുത്', തുറന്നടിച്ച് അഞ്ജലി അമീർ !

Webdunia
ശനി, 9 ഫെബ്രുവരി 2019 (18:43 IST)
ബി ഗ്രേഡ് സിനിമക്കളിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും അടക്കം ഹരമായി മാറിയ താരമാണ് സിൽക് സ്മിത. പൂർണമായും അവഗണിക്കപ്പെടുകയും മോശക്കാരിയായി ചിത്രീകരിക്കപ്പെടുകയും ചെയ്തിരുന്ന താരം കൂടിയായിരുന്നു സിൽ‌ക് സ്മിത. താരത്തിന്റെ മരണം പോലും ഇപ്പോഴും ദുരൂഹമണ്.
 
ഇന്ന് ആളുകൾക്കിടയിൽ അതേ സ്വീകാര്യത ലഭിക്കുന്നത് സണ്ണി ലിയോണിനാണ്. പോൺ സിനിമകളിൽ അഭിനയിച്ചിരുന്നപ്പോഴും അതുപേക്ഷിച്ച് ബോളീവുഡിലും തെന്നിന്ത്യൻ സിനിമകളിലുമെല്ലാം സജീവമായ സണ്ണിലിയോണിന് ആരാധകരുടെ വലിയ പിന്തുണയാണുള്ളത്.
 
രംഗീല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് സണ്ണി ലിയോൺ ഇപ്പോൾ. എന്നാൽ സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണിയോട് ആവർത്തിക്കരുത് എന്ന് തുറന്നടിച്ച് രംഗത്തെത്തിയിരികുക്കുകയാണ് നടി അഞ്ജലി അമീർ. രംഗീലയുടെ ചിത്രീകരനത്തിനിടെ സലീകുമാറുമെത്ത് സണ്ണി ലിയോൺ നിൽക്കുന്ന ചിത്രത്തിനടിയിലെ മോശം കമന്റുകളെ തുടർന്നാണ് ഇൻസ്റ്റഗ്രാമിലൂടെ അഞ്ജലി പ്രതികരണവുമായി എത്തിയത്. 
 
ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമൻറുകൾ വായിച്ചപ്പോൾ സത്യത്തിൽ വിഷമമായി ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയിൽ എനിക്ക് പറയാനുള്ളത് അവർ പോൺ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മൻറിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയിക്കുന്നത് അവർക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും ജനുവിനാണെന്ന് വിജാരിച്ചാട്ടാണ്.
 
ആ വിശ്വാസം നിങ്ങൾ തകർത്ത് മലയാളികളെയും കേരളത്തേയും ദയവുചെയ്ത് പറയിപ്പിക്കല്ലെ. നമ്മൾ സിൽക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവർത്തിക്കുത്- അവർ സന്തോഷിക്കട്ടെ. ഒരു പാടിഷ്ടം. സണ്ണി ലിയോണി നല്ല നല്ല വേഷങ്ങൾ സൗത്തിന്ത്യയിൽ കിട്ടട്ടെ അഞ്ജലി അമീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article