നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും. നീരജ് മാധവും ക്വീന്‍ സിനിമയിലെ നായകന് ധ്രുവനും ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമയുടെ ആദ്യഘട്ടചിത്രീകരണം അടുത്ത ആഴ്ച ആരംഭിക്കും.
ക്വീന്‍ സിനിമയിലെ നായകനായ ധ്രുവനും നീരജിനും മുഴുനീള വേഷം തന്നെയാണ് ചിത്രത്തില്‍ ഉള്ളതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കര്ണന് സിനിമയുടെ നിര്‍മാതാവ് വേണു കുന്നംപള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇവരെ കൂടാതെ പുതുമുഖങ്ങളും വലിയ താരങ്ങളും മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിലെത്തും.
'ചന്തു'വിനെയും ‘പഴശ്ശിരാജ’യെയുമൊക്കെ അനശ്വരമാക്കിയ മമ്മൂട്ടിയുടെ ചരിത്രപ്രാധാന്യമുള്ള കഥാപാത്രമായിരിക്കും മാമാങ്കത്തില്‍ കാണാന്‍ കവിയുക. 7ആം നൂറ്റാണ്ടിലെ ചാവേര്‍ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്.
പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം നവാഗതനായ സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്നും മാമാങ്കം എന്ന ശീര്‍ഷകം ഉപയോഗിക്കാന്‍ അനുമതി നല്കിയ നവോദയയോട് നന്ദിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.