മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തമിഴിലും തെലുങ്കിലും, പുലിമുരുകന്‍ ഇഫക്‍ട് തുടരും!
ബുധന്‍, 7 ഫെബ്രുവരി 2018 (14:55 IST)
പുലിമുരുകന്‍ തമിഴിലും തെലുങ്കിലും സൃഷ്ടിച്ച ഓളം നമ്മള്‍ കണ്ടതാണ്. തെലുങ്കില്‍ മന്യം പുലി എന്ന പേരില്‍ ഇറങ്ങിയ പുലിമുരുകന്‍ അവിടെ കോടികളാണ് വാരിക്കൂട്ടിയത്. ഇപ്പോഴിതാ ഉദയ്കൃഷ്ണ തന്നെ എഴുതിയ ‘മാസ്റ്റര്‍ പീസ്’ എന്ന ചിത്രവും തമിഴിലേക്കും തെലുങ്കിലേക്കും പോകുന്നു.
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളജ് പ്രൊഫസറായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച മാസ്റ്റര്‍ പീസ് തമിഴിലേക്കും തെലുങ്കിലേക്കും ഡബ്ബ് ചെയ്താണ് എത്തുന്നത്. മാര്‍ച്ചില്‍ രണ്ട് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളത്തില്‍ ഗംഭീര വിജയമായ ചിത്രം അന്യഭാഷകളിലും മികച്ച വിജയം നേടുമെന്നാണ് വിലയിരുത്തല്‍.
തമിഴിലും തെലുങ്കിലും മികച്ച രീതിയില്‍ സ്വീകരിക്കപ്പെടാന്‍ കഴിയുന്ന രീതിയില്‍ ഗംഭീരമായ താരനിരയാണ് ചിത്രത്തിലുള്ളത്. വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്‌വ, മഹിമ നമ്പ്യാര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്ക് തമിഴിലും തെലുങ്കിലും മാര്‍ക്കറ്റുണ്ട്.
കേരളത്തില്‍ 50 കോടിയുടെ ബിസിനസ് നടന്ന മാസ്റ്റര്‍ പീസ് സംവിധാനം ചെയ്തത് അജയ് വാസുദേവ് ആണ്.