സൂര്യയെ ഒരുപാടിഷ്ടമാണ്, അടുത്ത ജന്മം ജ്യോതികയായി ജനിക്കാനാണ് ആഗ്രഹം: അനുശ്രീ

Webdunia
ശനി, 15 ഏപ്രില്‍ 2017 (10:17 IST)
സിനിമയിൽ മികച്ച് നിൽക്കുന്ന താരങ്ങൾ യാതാർത്ഥ്യത്തിൽ ആരുടെ ഫാനാണ് എന്ന് അറിയാൻ എല്ലാവർക്കും ആകാംഷയുണ്ടാകാറുണ്ട്. തമിഴിലെ നടിപ്പിൻ നായകൻ സൂര്യയാണ് തന്റെ ഇഷ്ട നടൻ എന്ന് നടി അനുശ്രീ പറയുന്നു. സൂര്യയുടെ നായികയായില്ലെങ്കിലും അനിയത്തിയായിട്ടെങ്കിലും അഭിനയിക്കാനാണ് മോഹമെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
 
സൂര്യയുടെ കടുത്ത ആരാധികയായ താരം സൂര്യയുടെ സിങ്കം റിലീസിന് ഇടയില്‍ തിയേറ്ററിനു മുന്നില്‍ വെച്ച താരത്തിന്‍റെ ഫ്ലക്സിനോടൊപ്പം ഫോട്ടോ എടുത്തിരുന്നു. അവാര്‍ഡ് നിശയ്ക്കിടെ സൂര്യയെ നേരിട്ടു കണ്ടെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും അതിന്റെ വിഷമം മനസ്സിൽ ഉണ്ടെന്നും താരം പറയുന്നു.
 
അടുത്ത ജന്‍മത്തില്‍ ജ്യോതികയായി ജനിക്കാനാണ് ആഗ്രഹം. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയേയും അനുശ്രീ ഏറെ ഇഷ്ടപ്പെടുന്നു. സൂര്യയുടെ നായികയായി തമിഴില്‍ അരങ്ങേറാനാണ് ആഗ്രഹിക്കുന്നതെന്നും അനുശ്രീ പറയുന്നു.
Next Article