ആമി വേണ്ടെന്ന് വെച്ചതിൽ വിഷമമൊന്നുമില്ല, ഒഴിവാക്കിയതിന് കാരണമുണ്ട്: വിദ്യ ബാലൻ

Webdunia
ശനി, 15 ഏപ്രില്‍ 2017 (08:42 IST)
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലദാസിന്റെ ജീവിതകഥ സിനിമയാക്കാൻ ഒരുങ്ങിയപ്പോൾ സംവിധായകൻ കമലിന്റെ മനസ്സിൽ ആദ്യം എത്തിയത് വിദ്യ ബാലന്റെ മുഖമാണ്. ഒടുവിൽ നായിക സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ഷൂട്ടിങ് നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഷൂട്ടിങ്ങിനായി ദിവസങ്ങ‌ൾ മാത്രം ബാക്കി നിൽക്കെ താരം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു.
 
വിദ്യ ബാലൻ ആമിയിൽ നിന്നും പിന്മാറിയതോടെ വിവാദങ്ങ‌ളും ഗോസിപ്പുകളും നിരവധി ഉണ്ടായിരുന്നു. താൻ ആമി ഉഴിവാക്കിയതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെന്ന് താരം പറയു‌ന്നു. സിനിമയില സൃഷ്ടിപരമായ കാര്യങ്ങളില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നു. അതിനാലാണ് താന്‍ പിന്മാറിയത് എന്നാല് അത് ഉപേഷിച്ചതില്‍ തനിക്ക് വലിയ വിഷമങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വിദ്യ പറയുന്നു.
 
തനിക്ക് കമലദാസിനെ വളരെ ഇഷ്ടമാണ്. മാത്രമല്ല അവരുടെ എഴുത്തുകളെല്ലാം ശക്തിയേറിയവയാണെന്നും അത് ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്നും താരം പറയുന്നു. വിദ്യാ ബാലന്റെ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു സിനിമ റിലീസായതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. ബീഗം ജാന്‍ എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്.
Next Article