ഗ്രേറ്റ് ഫാദറിനോട് മുട്ടാൻ ഇനി സഖാവും

Webdunia
വെള്ളി, 14 ഏപ്രില്‍ 2017 (16:31 IST)
തീയേറ്ററുകളെ ചുവപ്പിക്കാൻ നിവിൻ പോളിയുടെ സഖാവ് നാളെയെത്തും. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന സഖാവ് നാളെ നൂറിലധികം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. മള്‍ട്ടിപ്ലെക്സുകളിൽ ഇന്നലെ തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റീലീസാവും സഖാവ്. 
 
ടൊവിനോ തോമസിന്റെ മെക്സിക്കൻ അപാരതയ്ക്ക് പിന്നാലെയാണ് ഇടതുപക്ഷത്തെ പ്രമേയമാക്കി സഖാവ് എത്തുന്നത്. കേരളക്കരയെ ഇളക്കി മറിച്ച പ്രചരങ്ങള്‍ക്കൊടുവിലാണ് സഖാവ് തീയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിനോട് കിടപിടിയ്ക്കാൻ സഖാവിന് കഴിയുമെന്നാണ് ആരാധകർ പറയുന്നത്.
Next Article