പൃഥ്വിരാജ് ഫാൻസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിയും ബ്ലസിയും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. സംവിധായകനും നായകനും ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ നേരത്തേ പുറത്തുവിട്ടിരുന്നു. ചിത്രം ജൂണില്‍ തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ടായിരുന്നു.
എന്നാൽ, ആ പ്രതീക്ഷകളെ തകർക്കുന്ന റിപ്പോർട്ടുകളാണ് മോളിവുഡിൽ നിന്നും വരുന്നത്. ചില കാരണങ്ങളാൽ ആടുജീവിതത്തിന്റെ തിരക്കഥ പെട്ടിയിൽ വെച്ച് പൂട്ടിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ആടുജീവിതത്തിന് വേണ്ടി ചിലവഴിക്കാന്‍ പൃഥ്വിരാജിന് സമയമില്ല എന്നതാണ് പ്രൊജക്ട് വേണ്ടെന്നു വെക്കാനുള്ള പ്രധാന കാരണമത്രേ.
ചിത്രത്തിന് വേണ്ടി ശാരീരികമായ പരിവര്‍ത്തനം വേണ്ടത് കൊണ്ട് മറ്റു ചിത്രങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ വേണം ഈ ചിത്രം ചെയ്യാന്‍. എന്നാൽ, താരത്തിന്റെ കയ്യിൽ ഇപ്പോൾ നിരവധി ചിത്രങ്ങളാണ്. അതിനാൽ ആടുജീവിതം ഉടൻ ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് ബ്ലസിയും ടീമും ചിത്രം വേണ്ടെന്നു വച്ചത്.
അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള മുഴുവന്‍ ഡേറ്റും ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ നജീം എന്ന റോളിലേക്ക് ആദ്യം തീരുമാനിച്ചത് തമിഴ് നടന്‍ വിക്രമിനെയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ വിക്രം പിന്‍മാറിയപ്പോഴാണ് പൃഥ്വിരാജിനെ അതിലേക്ക് തീരുമാനിച്ചത്.