വിശാലിന്റെ വില്ലനാകാന്‍ ബാബുരാജ്,വിശാല്‍ 31 ചിത്രീകരണം ഹൈദരാബാദില്‍

കെ ആര്‍ അനൂപ്

ശനി, 3 ജൂലൈ 2021 (15:41 IST)
വിശാലിന്റെ 31-ാംമത് ചിത്രം ഒരുങ്ങുകയാണ്.തെലുങ്ക് താരം ഡിംബിള്‍ ഹയാത്തിയാണ് നായിക.പാ ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചൊരു അപ്‌ഡേറ്റ് പുറത്തുവന്നു .വിശാലിന്റെ വില്ലന്‍ ആകാന്‍ ബാബുരാജ് എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാബുരാജ് സിനിമയുടെ കരാര്‍ ഒപ്പുവച്ചു എന്നും പറയപ്പെടുന്നു. 
 
ജോജിയിലെ ബാബുരാജിന്റെ പ്രകടനമാണ് തമിഴ് സിനിമയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.വിശാല്‍ ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
വൈകാതെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.യോഗി ബാബു, രവീണ രവി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍