ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹ നിശ്ചയ വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്

തിങ്കള്‍, 8 ജനുവരി 2024 (15:00 IST)
ജയറാമിന്റെ വീട്ടില്‍ രണ്ട് വിവാഹങ്ങളാണ് ഇനി വരാനിരിക്കുന്നത്. മകള്‍ മാളവികയുടെ വിവാഹനിശ്ചയ ചടങ്ങുകളില്‍ നിന്നുള്ള മനോഹരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൂര്‍ഗില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. മാളവികയുടെയും നവ്‌നീതിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
 
എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് വിവാഹ നിശ്ചയച്ച ചടങ്ങുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. അപര്‍ണ ബാലമുരളി നേതൃത്വം നല്‍കുന്ന ഇവന്റ് കമ്പനി കൂടിയാണിത്. കാളിദാസിനെയും വിവാഹനിശ്ചയിച്ച ചടങ്ങുകള്‍ ഇവര്‍ തന്നെയായിരുന്നു ചുക്കാന്‍ പിടിച്ചത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍