'ഷാരൂഖ്, നിങ്ങളുടെ വലിയ ആരാധികയാണ് ഞാൻ: സീറോയ്ക്ക് ആശംസയുമായി മലാല

Webdunia
ഞായര്‍, 23 ഡിസം‌ബര്‍ 2018 (14:52 IST)
കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ് കിംഗ് ഖാന്റെ സീറോ. സീറോ കണ്ടെന്നും, തനിക്കും കുടുംബത്തിനും ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്ന അഭിപ്രായവുമായി നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്.
 
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മലാല ഇക്കാര്യം പങ്കുവെച്ചത്. താന്‍ ഷാരൂഖിന്റെ വലിയ ആരാധികയാണെന്നും നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും മലാല വീഡിയോയില്‍ പറയുന്നു. ‘ഒരു ദിവസം നിങ്ങള്‍ ഓക്‌സ്‌ഫോര്‍ഡില്‍ വരികയോ അല്ലെങ്കില്‍ യുകെയില്‍ എവിടെ വച്ചെങ്കിലുമോ നമുക്ക് നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.‘- മലാല പറയുന്നു.
 
ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുള്ളനായാണ് ഷാരൂഖ് എത്തുന്നത്. കത്രീനയ്ക്കൊപ്പം അനുഷ്‌ക ശര്‍മ്മയും ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നു. ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്‌ക അഭിനയിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article