‘ഒരു നോട്ടം, ഒരു വാക്ക് അതിലുണ്ട് എല്ലാം‘- പ്രണയിക്കാനറിയാത്ത മമ്മൂട്ടി!

Webdunia
ഞായര്‍, 23 ഡിസം‌ബര്‍ 2018 (14:29 IST)
മമ്മൂട്ടിയെന്ന മഹാനടന്റെ കഴിവും അഭിനയവും മലയാളവും കടന്ന് പോയിട്ടുണ്ട്. മികച്ച നടനുള്ള (ജൂറി പരാമർശമല്ല) ദേശീയ അവാർഡ് മൂന്ന് തവണ കരസ്ഥമാക്കിയ ഒരു മലയാള നടൻ വേറെയില്ല. മമ്മൂട്ടിയെകുറിച്ച് എപ്പോഴും പറഞ്ഞ് കേൾക്കുന്ന മൂന്ന് കാര്യമുണ്ട്. അദ്ദേഹം അഹങ്കാരിയാണ് (പിൽ‌ക്കാലത്ത് പലരും മാറ്റി പറഞ്ഞിട്ടുണ്ട്), അദ്ദേഹത്തിന് ഡാൻസ് കളിക്കാനറിയില്ല (ഈ പ്രായത്തിലും അതിനുവേണ്ടി പരിശ്രമിക്കുന്നു), റൊമാൻസ് അറിയില്ല. 
 
അദ്ദേഹത്തിന്റെ ഹേറ്റേഴ്സ് ആഗ്രഹിക്കുന്ന രീതിയിലുള്ള റൊമാന്റിക് നടനാകാൻ മമ്മൂട്ടിയെ കിട്ടില്ല. പ്രണയിക്കാനറിയാത്ത മമ്മൂട്ടി അഭിനയിച്ച പ്രണയ സിനിമകൾ ഒത്തിരിയുണ്ട്. അലക്സാണ്ടർ സാമ്രാജ്യം എന്ന വ്യക്തിയെഴുതിയ പോസ്റ്റാണ് ഈ ലേഖനത്തിന് ആധാരം. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ:
 
യാത്ര:
 
ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ കാവ്യങ്ങളിൽ ഒന്നായി കരുത്തുന്നതാണ് യാത്ര അടക്കി പിടിച്ചിരുന്ന പ്രണയത്തിന്റെ തീവ്രത വർഷങ്ങൾക്ക് ശേഷം അണപൊട്ടി ഒഴുകിയത് കണ്ടു ഈറനണിഞ്ഞതാണ് മലയാളി ഹൃദയം. തെന്നിന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായിരുന്ന ബാലു മഹേന്ദ്ര മലയാളത്തിലെ തന്റെ ഡ്രീം പ്രൊജക്റ്റായി ഒരു കൾട്ട് റൊമാന്റിക് സിനിമ എടുക്കാൻ തീരുമാനിച്ചത് പ്രണയം എന്തെന്ന് അറിയാത്ത നായകനെ വെച്ചാണ് എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article