മമ്മൂട്ടിയുമല്ല മോഹൻ‌ലാലുമല്ല, വരുന്നത് കിംഗ് ഖാൻ?

തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (11:10 IST)
ചിത്രീകരണത്തിൽ കാലതാമസം വന്നതോടെ തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി വാസുദേവൻ നായർ കോടതി കയറിയപ്പോൾ കാലതാമസം നേരിടുന്നത് 'രണ്ടാമൂഴം' എന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. അതേസമയം രണ്ടാമൂഴം സിനിമയാക്കുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് കിംഗ് ഖാൻ ഷാരൂഖ് അറിയിച്ചിരിക്കുകയാണ്.
 
'രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച്‌ അറിയില്ല. പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞു.
 
'മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് എന്നെ വലിയ രീതിയില്‍ ആകര്‍ഷിച്ചിട്ടുമുണ്ട്. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നതും സന്തോഷകരമാണെന്ന്' ഷാരൂഖ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍