മമ്മൂട്ടിയെ എന്തിനായിരുന്നു ഒടിയനിലേക്ക് വലിച്ചിഴച്ചത്!

വെള്ളി, 14 ഡിസം‌ബര്‍ 2018 (15:42 IST)
പൊങ്കാല കാണണമെങ്കില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ ഫേസ്ബുക്ക് പേജില്‍ പോകണമെന്നാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ സ്ഥിതി. അധികം പ്രതീക്ഷകളില്ലാതെ പോയാല്‍ രണ്ടര മണിക്കൂര്‍ നേരം എന്‍റര്‍ടെയ്‌മെന്‍റ് നല്‍കാന്‍ മേനോന്‍റെ ഫേസ്ബുക്ക് പേജിന് കഴിയുമെന്നും ട്രോളര്‍മാര്‍ പറയുന്നു.
 
വലിയ ഹൈപ്പോടെ എത്തിയ ഒടിയനെ വലിച്ചുകീറുകയാണ് മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍. അതിനിടെ മമ്മൂട്ടി ആരാധകരുടെ രോഷപ്രകടനവുമുണ്ട്. മമ്മൂട്ടിയെ വെറുതെ എന്തിനാണ് ഒടിയനിലേക്ക് വലിച്ചിഴച്ചതെന്നാണ് ആരാധകരുടെ ചോദ്യം.
 
അതേസമയം, മമ്മൂട്ടി ആരാധകര്‍ ക്യൂ പാലിക്കണമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ അഭ്യര്‍ത്ഥന. മോഹന്‍ലാല്‍ ആരാധകര്‍ പൊങ്കാലയിട്ടതിന് ശേഷം മാത്രം മമ്മൂട്ടിയെ വലിച്ചിഴച്ചതിന്‍റെ പൊങ്കാല അര്‍പ്പിച്ചാല്‍ മതിയത്രേ!
 
എന്തായാലും സമീപകാലത്ത് മറ്റൊരു ചിത്രത്തിനും ലഭിക്കാതിരുന്ന ട്രോള്‍ പെരുമഴയാണ് ഒടിയന്‍ സ്വന്തമാക്കുന്നത്. പടത്തിനുള്ള പ്രേക്ഷക പ്രതികരണം മനസിലാക്കി സംവിധായകനും തന്‍റെ നിലപാടൊന്ന് മയപ്പെടുത്തിയിട്ടുണ്ട്. അമിതപ്രതീക്ഷയോടെ ഒടിയന് പോകരുതെന്നാണ് ശ്രീകുമാര്‍ മേനോന്‍റെ അഭ്യര്‍ത്ഥന!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍