Malaikottai Vaaliban Second Part: മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം; സിനിമ അവസാനിക്കുന്നത് ആരാധകരെ ആവേശത്തിലാക്കി

രേണുക വേണു
വ്യാഴം, 25 ജനുവരി 2024 (21:32 IST)
Malaikottai Vaaliban Second Part: മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം വരുമെന്ന് ഉറപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍. സിനിമ അവസാനിക്കുന്നത് രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ്. വാലിബനും അയ്യനാര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ പ്രമേയമാകുക. സിനിമയുടെ എന്‍ഡ് കാര്‍ഡിലും രണ്ടാം ഭാഗത്തെ കുറിച്ച് എഴുതി കാണിക്കുന്നുണ്ട്. 
 
ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്റെ തിയറ്റര്‍ വിജയത്തിനു ശേഷമായിരിക്കും രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ ഗൗരവമായി ആലോചിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ട് ഭാഗങ്ങളിലായി പറയാനുള്ള കഥ വാലിബന് ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article