Mohanlal and Mammootty: മോഹന്‍ലാല്‍ കേരളത്തില്‍ ഇല്ല, മലൈക്കോട്ടൈ വാലിബന്‍ കണ്ടത് എവിടെ വെച്ചാണെന്ന് അറിയുമോ?

രേണുക വേണു

വ്യാഴം, 25 ജനുവരി 2024 (19:00 IST)
Mohanlal, Suchithra Mohanlal, Mammootty, Sulfath Mammootty

Mohanlal and Mammootty: ദുബായില്‍ ഒത്തുകൂടി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണത്തിനായാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്. ഭാര്യ സുചിത്രയും ലാലിനൊപ്പം ഉണ്ട്. 
 
സ്വകാര്യ സന്ദര്‍ശനത്തിനായാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ദുബായില്‍ എത്തിയത്. ഇരു താരങ്ങളും ഭാര്യമാര്‍ക്കൊപ്പം ദുബായിലെ ഒരു കഫേയില്‍ ഒത്തുകൂടുകയായിരുന്നു. ദുബായില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ഇന്നാണ് തിയറ്ററുകളിലെത്തിയത്. ചിത്രം റിലീസ് ചെയ്ത ദിവസം മോഹന്‍ലാല്‍ കേരളത്തില്‍ ഇല്ല. സുഹൃത്ത് സമീര്‍ ഹംസയ്ക്കും ഭാര്യ സുചിത്രയ്ക്കും ഒപ്പം ദുബായില്‍ വെച്ചാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബന്‍ ദുബായിലെ തിയറ്ററില്‍ കണ്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍