80ൽ നിന്നും 68ലേക്ക്, എന്തൊരു ചേഞ്ച്!, അമ്പരപ്പിച്ച് മാലാ പാർവതി

Webdunia
തിങ്കള്‍, 6 ജൂണ്‍ 2022 (21:34 IST)
വർക്ക്ഔട്ടിന് മുമ്പത്തേതിനേക്കാൾ പ്രാധാന്യം നൽകുന്നവരാണ് പുതുതലമുറയിലെ നടിമാരിലേറെയും. ഇവരുടെ ജിം വർക്ക് ഔട്ട് ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോളിതാ പുതുമുഖ നടിമാർ മാത്രമല്ല ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് നടി മാലാ പാർവതി. മൂന്ന് മാസം കൊണ്ട് ശരീരഭാരം 80ൽ നിന്ന് 68ലേക്ക് എത്തിച്ചിരിക്കുകയാണ് താരം.
 
50ന് ശേഷം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ആ സ്ഥലവും പരിശീലകരും ചിലപ്പോൾ അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കും. ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റിൽ പറയുന്നു. മാർച്ച് 12 മുതൽ തുടങ്ങിയ വർക്ക്ഔട്ടിന്റെ വിവരങ്ങളാണ് മാലാ പാർവതി പങ്കുവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article