മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മധുരരാജ. ബ്ലോക്ബസ്റ്റർ ചിത്രം പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം ഇതേ സിനിമയുടെ തുടർച്ചയാണ്. മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ‘മധുരരാജ’യില്‍ രാഷ്ട്രീയനേതാവായ വില്ലന്‍ കഥാപാത്രത്തെയാണ് ജഗപതിബാബു അവതരിപ്പിക്കുന്നതെന്നാണ് വിവരം.
പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 100 കോടി ക്ലബ്ബിൽ ഇടംനേടിയ പുലിമുരുകന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് ഏഷ്യാനെറ്റ് ആയിരുന്നു. റെക്കോർഡ് തുകയ്ക്കായിരുന്നു ഏഷ്യാനെറ്റ് പുലിമുരുകൻ വാങ്ങിയത്.
ഈ തുകയെ വെല്ലുന്ന തുകയാണ് മധുരരാജയ്ക്കായി മുടക്കിയതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീ മലയാളം ആണ് സിനിമയുടെ റൈറ്റ് സ്വന്തമാക്കിയത്. തുകയെത്രയെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ.