ഏറ്റവും ഇഷ്ടമുള്ള ആള്‍ക്ക് ഒപ്പം,മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനൊപ്പമുളള ചിത്രവുമായി മാധവ് സുരേഷ്,വിവാഹ റിസപ്ഷന്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 20 ജനുവരി 2024 (10:22 IST)
Madhav Suresh
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷന്‍ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറയുന്നത്. സഹോദരന്‍ മാധവ് സുരേഷ് തനിക്ക് ഏറെ പ്രിയപ്പെട്ട അതിഥികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മലയാള സിനിമ ലോകത്തെ പ്രമുഖരെല്ലാം വിവാഹ വിരുന്നില്‍ പങ്കെടുത്തു.
 
സ്യൂട്ട് ധരിച്ച് ഗംഭീരമായ ലുക്കിലായിരുന്നു മാധവിനെ ചിത്രങ്ങളില്‍ കാണാനായത്.മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനൊപ്പമുളള ഒരു ചിത്രവും മാധവ് പങ്കുവെച്ചിരുന്നു. 'ഫേവറൈറ്റ്' (ഏറ്റവും ഇഷ്ടമുള്ള) എന്നാണ് ചിത്രത്തിന് താഴെ സുരേഷ് ഗോപിയുടെ മകന്‍ എഴുതിയത്. സ്വന്തം മകനെപ്പോലെ മാധവിനെ സുല്‍ഫത്ത് ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നതും ചിത്രത്തില്‍ കാണാനാകുന്നു. ദുല്‍ഖര്‍ സല്‍മാന്‍,സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madhav Suresh (@the.real.madhav)

ദുല്‍ഖര്‍ സല്‍മാന്‍, നടന്റെ ഭാര്യ അമാല്‍, മകള്‍ സുറുമി എന്നിവരും വിവാഹ റിസപ്ഷനില്‍ പങ്കെടുത്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article