'99 പ്രശ്‌നങ്ങള്‍ക്കും എന്റെ പരിഹാരം'; സുരേഷ് ഗോപിയെ ചേര്‍ത്തുപിടിച്ച് ഇളയ മകന്‍ മാധവ്

കെ ആര്‍ അനൂപ്

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (10:15 IST)
സുരേഷ് ഗോപിയുടെ ആണ്‍മക്കള്‍ അഭിനയത്തിന്റെ പാതയിലാണ്. ഗോകുലും മാധവും സിനിമാലോകത്ത് സജീവമാകാനുള്ള ശ്രമത്തിലാണ്. പുറത്ത് വിവാദങ്ങള്‍ കത്തുമ്പോള്‍ അച്ഛനെ ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ഇളയ മകന്‍ മാധവ്.  
 
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മാധവ് അഭിനയിച്ചിരുന്നു.കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി മാറിയിരിക്കുകയാണ് മാധവ്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസ് നിലനില്‍ക്കുമ്പോഴാണ് മാധവ് സോഷ്യല്‍ മീഡിയയില്‍ പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്.
 
'99 പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇതാണ് എന്റെ പരിഹാരം, നിങ്ങളില്‍ ചിലര്‍ ദൈവത്തിന്റെ കോടതിയില്‍ വിലപിക്കപ്പെടും',-എന്നാണ് മാധവ് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.
 
അതേസമയം മൂത്തമകന്‍ ഗോകുല്‍ സുരേഷ് ഇതുവരെയും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.നേരത്തെ സുരേഷ് ഗോപിയെ ട്രോള്‍ ചെയ്തപ്പോഴുള്ള ഗോകുലിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായി മാറിയിരുന്നു.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍