പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ഒരുക്കാന്‍ സംവിധായകന്‍ ലോകേഷ് കനകരാജ്?

കെ ആര്‍ അനൂപ്

വ്യാഴം, 3 ഓഗസ്റ്റ് 2023 (13:06 IST)
'തലൈവര്‍ 171' വൈകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 'തലൈവര്‍ 171'ന് മുന്നേ വേറെ സിനിമ ചെയ്യാനാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്.
 
ലോകേഷ് അടുത്തതായി നടന്‍ പ്രഭാസിനൊപ്പം കൈകോര്‍ക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. 'ലിയോ' റിലീസായ ഉടന്‍ സിനിമയുടെ ജോലികള്‍ ആരംഭിക്കും എന്നാണ് പറയപ്പെടുന്നത്.ചിത്രത്തിന്റെ വണ്‍ ലൈന്‍ പ്രഭാസിനോട് സംവിധായകന്‍ പറഞ്ഞു. സിനിമയോട് നടന്‍ താല്‍പര്യം പ്രകടിപ്പിച്ചു.പ്രഭാസ് നായകനായി പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ലോകേഷ് കനകരാജ് ഒരുക്കുക
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍